-നെന്മാറ ദേശം ഓവർസീസ് സംഗമംകോവിഡ് പരിശോധനയ്ക്ക് ഇന്ത്യയിൽ അന്യായമായ തുകയാണ് ഈടാക്കുന്നതെന്ന് നെന്മാറ ദേശം ഓവർസീസ് സംഗമം പ്രസിഡന്റ് പ്രദീപ് നെന്മാറ പറഞ്ഞു. ‘അച്ഛൻ മരിച്ചതിനാൽ കുടുംബങ്ങളടക്കം നാട്ടിലെത്തി മടങ്ങുമ്പോൾ കോവിഡ് പരിശോധനയ്ക്കുമാത്രം 25,000 രൂപയാണ് ചെലവായത്. ഈ തുക വളരെ കൂടുതലാണ്. ആരോഗ്യ സുരക്ഷിതത്വത്തിന്റെ പേരിൽ ചുരുങ്ങിയത് 1000 രൂപയെങ്കിലും ഈടാക്കുന്നെങ്കിൽ ന്യായമെന്ന് പറയാം. ഇത്രയും ഭീമമായ തുക കേരളം കേന്ദ്രത്തിൽ സമ്മർദംചെലുത്തി കുറയ്ക്കുകയോ സൗജന്യമാക്കുകയോ വേണം.