ദുബായ് : യു.എ.ഇ.യിലെ പുതുക്കിയ വിസാ, ബിസിനസ് നിയമങ്ങൾ വിശദീകരിക്കാനും പൊതുജനങ്ങൾക്ക് സൗജന്യ നിയമോപദേശം നൽകാനുമായി ദുബായ് കെ.എം.സി.സി. വെബിനാർ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച 2.30 മുതൽ 4.30 വരെയാണ് വെബിനാർ. ഡോ. അബ്ദുൽ സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്യും.

യു.എ.ഇ.യിലെ പ്രമുഖ അഭിഭാഷകർ വെബിനാറിൽ പങ്കെടുക്കുമെന്ന് ഭാരവാഹികളായ അഡ്വ. ഇബ്രാഹിം ഖലീൽ, അഡ്വ. മുഹമ്മദ് സാജിദ് എന്നിവരറിയിച്ചു. ഫോൺ: 055-8703836.