റിയാദ് : ഹിജ്‌റ പുതുവർഷത്തിന് ശേഷം ഒരു മാസത്തിനിടയിൽ വിദേശ തീർഥാടകർക്ക് 6000 ഉംറ വിസകൾ അനുവദിച്ചതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് അസിസ്റ്റന്റ് ഡെപ്യൂട്ടി മിനിസ്റ്റർ എൻജിനിയർ ഹിഷാം സയീദ് അറിയിച്ചു. സുരക്ഷിത ഉംറ പദ്ധതി അടിസ്ഥാനമാക്കിയാണ് മന്ത്രാലയം തീർഥാടനം നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശത്ത് നിന്നെത്തുന്ന ഉംറ തീർഥാടകർ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂറിന് മുമ്പെങ്കിലും വാക്സിനേഷൻ സ്റ്റാറ്റസ് മുഖീം പോർട്ടലിലൂടെ പൂർത്തിയാക്കണം.

സന്ദർശക വിസകളിലും, ടൂറിസ്റ്റ് വിസകളിലും എത്തുന്നവർ ഇത്മർന, തവക്കൽനാ ആപ്പുകളിലൂടെ ഉംറ പെർമിറ്റുകൾക്ക് അപേക്ഷിക്കാം. പ്രതിദിനം ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയിരിക്കുന്ന തീർഥാടകരുടെ എണ്ണം 70,000 ആക്കി ഉയർത്തിയിട്ടുണ്ട്.