ഷാർജ : നാസർ കല്ലൂരാവി എഴുതിയ ‘നല്ലവരാണ് നമ്മുടെ മക്കൾ’ എന്ന പുസ്തകത്തിന്റെ യു.എ.ഇ. യിലെ പ്രകാശനം സാമൂഹികപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി ഷാർജ കെ.എം.സി.സി. കാസർകോട് ജില്ലാ പ്രസിഡന്റ് ജമാൽ ബൈത്താന് നൽകി നിർവഹിച്ചു. കാഞ്ഞങ്ങാട് സ്വദേശിയും അധ്യാപകനുമായ നാസർ കല്ലൂരാവി കോവിഡ് കാലത്ത് എഴുതിയ പുസ്തകമാണിത്. അജ്മാൻ ഹല ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ സൽ സബീൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സകരിയ്യ കണ്ണൂർ, ഷാർജ കെ.എം.സി.സി. കാസർകോട് ജില്ലാ ജന. സെക്രട്ടറി ഗഫൂർ ബേക്കൽ, ജാസിം അബ്ദുൽ റഹ്മാൻ കല്ലൂരാവി തുടങ്ങിയവർ സംബന്ധിച്ചു.