ദുബായ് : യു.എ.ഇ.യിലെ ഏറ്റവും വലിയ കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻ കോപ് ഈ മാസത്തെ വിവിധ പ്രൊമോഷണൽ കാമ്പയിനുകൾക്കായി ഒരു കോടി ദിർഹം നീക്കിവെച്ചു. സെപ്‌റ്റംബർ മാസത്തിലുടനീളം വിവിധ ശാഖകളിലൂടെയും സ്മാർട്ട് വെബ് സ്റ്റോറിലൂടെയും ഒമ്പത് വ്യത്യസ്തമായ പ്രൊമോഷണൽ കാമ്പയിനുകൾ തുടങ്ങാനാണ് യൂണിയൻ കോപിന്റെ തീരുമാനം.

ഭക്ഷ്യ, ഭക്ഷ്യേതര ഉത്‌പന്നങ്ങൾക്ക് 60 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. ഉപഭോക്താക്കൾക്ക് പ്രയോജനകരമാകുന്നതും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതും ഉന്നത നിലവാരവുമുള്ള ഉത്‌പന്നങ്ങൾ മിതമായ വിലയിൽ ലഭ്യമാക്കുകയെന്ന യൂണിയൻ കോപിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണിത്.

ഉപഭോക്താക്കളാണ് പ്രധാനമെന്നും അവരുടെ സന്തോഷത്തിനാണ് മുൻഗണന നൽകുന്നതെന്നും യൂണിയൻ കോപ് ഹാപ്പിനസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. ഇതിന്റെ ഭാഗമായി ദുബായിലെ എല്ലാ ശാഖകളിലും ഡിസ്‌കൗണ്ട് കാമ്പയിനുകൾ തുടങ്ങുന്നുണ്ട്. ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ മാർക്കറ്റിങ് പദ്ധതിയനുസരിച്ച് അവശ്യവസ്തുക്കൾ മിതമായ വിലയ്ക്ക് ലഭ്യമാക്കാനും ഡിസ്കൗണ്ടുകൾ നൽകാനും വർഷം മുഴുവനും യൂണിയൻ കോപ് അതിശ്രദ്ധ പുലർത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യൂണിയൻ കോപിന്റെ സ്മാർട്ട് വെബ് സ്റ്റോർ വഴി ഉത്‌പന്നങ്ങൾ ഓർഡർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഷോപ്പിങ് അനുഭവം മികച്ചതാക്കുന്നതിനുള്ള സവിശേഷ സേവനങ്ങളും സ്മാർട്ട് വെബ് സ്റ്റോറിലുണ്ട്. എക്സ്പ്രസ് ഡെലിവറി സേവനങ്ങൾ, ഹോൾസെയിൽ പർചേസുകൾ, ഓഫറുകൾ എന്നിവ യൂണിയൻ കോപിന്റെ ഓൺലൈൻ സ്‌റ്റോറിലൂടെയുള്ള ഷോപ്പിങിന്റെ പ്രത്യേകതകളാണ്.