ഷാർജ : എമിറേറ്റിലെ വ്യവസായ മേഖല എട്ടിലെ ഒരു ഗോഡൗണിന് തീപിടിച്ചു. ആളപായമില്ല. സ്പെയർ പാർട്‌സുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീപിടിച്ചത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തീപ്പിടിത്തം.

തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കിയെന്ന് അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. അപകടകാരണം വ്യക്തമല്ല.