ദുബായ് : റോഡ്‌സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർ.ടി.എ.)യുടെ നൂതന ഡ്രൈവിങ് പരിശീലകനായ ഡിജിറ്റൽ കോച്ചിൽ (റോബോട്ട്) നിന്നും പരിശീലനം നേടിയത് 869 ഡ്രൈവർമാർ. കോവിഡിന്റെ തുടക്കം മുതലാണ് പൊതുഗതാഗത ഏജൻസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവർമാർക്ക് ഡിജിറ്റൽ കോച്ച് പരിശീലനം നൽകാൻ തുടങ്ങിയത്. ഇതുവരെ 60 പരിശീലന ക്ലാസുകൾ പൂർത്തിയാക്കിയതായി ആർ.ടി.എ. അറിയിച്ചു. 2019-ലാണ് ആർ.ടി.എ. ഡിജിറ്റൽ കോച്ച് എന്ന നൂതന സാങ്കേതികയിലൂന്നിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. നിർമിതബുദ്ധിയുടെ സാധ്യതകൾ മഹാമാരിയുടെ സമയത്ത് പ്രായോഗിക തലത്തിൽ എങ്ങനെ കൊണ്ടുവരാം എന്ന ആശയത്തിലായിരുന്നു പദ്ധതിക്ക് രൂപം നൽകിയത്. പരിശീലനത്തിന്റെ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനും ഇത് സഹായകമായി. പുതിയതും മുതിർന്നതുമായ ഡ്രൈവർമാർക്ക് ഡിജിറ്റൽ കോച്ച് പരിശീലനം നൽകി.