ദുബായ് : കേരളത്തിലെ വിമാനത്താവളങ്ങളിലെ റാപിഡ് ടെസ്റ്റ് നിരക്ക് കുറയ്ക്കാൻ ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് ഇൻകാസ് പ്രവർത്തകർ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നിവേദനംനൽകി.

റാപിഡ് ടെസ്റ്റ് നിരക്ക് കൂട്ടിയത് പ്രവാസികൾക്ക് സാമ്പത്തികബാധ്യത വരുത്തിവെക്കുന്നുവെന്ന് നിവേദനത്തിൽ പറയുന്നു. ഇൻകാസ് പ്രവർത്തകരായ സി. സാദിഖ് അലി, നവാസ് തെക്കുംപുറം, കെ. രാമകൃഷ്ണൻ, മുഹമ്മദ് ഗയീസ്, വിജേഷ് കെ.ജി. എന്നിവർ ചേർന്നാണ് നിവേദനംനൽകിയത്.