ദുബായ് : യു.എ.ഇ.യുടെ 10 വർഷത്തെ ഗോൾഡൻ വിസ ലഭിച്ച തൃശ്ശൂർ തളിക്കുളം സ്വദേശിനി ഡോ. അസ്‌നിൻ ഷായെ, ഇടശ്ശേരി മഹല്ല് പ്രവാസി കൂട്ടായ്മയായ മജ്‌ലിസ് യു.എ.ഇ. ആദരിച്ചു. തളിക്കുളത്ത്നിന്ന് ആദ്യമായാണ് ആതുര സേവന രംഗത്ത് നിന്നുള്ള ഒരാൾ ഗോൾഡൻ വിസ കരസ്ഥമാക്കുന്നത്. മജ്‌ലിസ് യു.എ.ഇ. കമ്മിറ്റി പ്രസിഡന്റായ മോത്തി ഷായുടെയും സീനത്തിന്റെയും മകളാണ്. മജ്‌ലിസ് യു.എ.ഇ. കമ്മിറ്റിയ്ക്ക് വേണ്ടി ജനറൽ സെക്രട്ടറി ഫിറോസ് മുഹമ്മദാലി സ്നേഹാദരം കൈമാറി. പ്രസിഡന്റ് മോതിഷ, റിഹാദ്, ഫിജിഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.