ദുബായ് : കണ്ണൂരിലെ രോഗബാധിതനായ കുട്ടിക്കുവേണ്ടി സഹായംനൽകാൻ നേതൃത്വം വഹിക്കുകയും സമാനകേസുകളിൽ മികച്ച പ്രവർത്തനം നടത്തുകയും ചെയ്യുന്ന ദുബായ് കണ്ണൂർ ജില്ലാ കെ.എം.സി.സി. പ്രസിഡന്റ് ടി.പി. അബ്ബാസ് ഹാജിയെ ജില്ലാ കെ.എം.സി.സി. അനുമോദിച്ചു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ ഉപഹാരസമർപ്പണം നടത്തി. ആക്ടിങ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കൈ സംഗമം ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എൻ.യു. ഉമ്മർകുട്ടി അധ്യക്ഷത വഹിച്ചു.

റയീസ് തലശ്ശേരി, ഒ. മൊയ്തു, പി.കെ. റഫീഖ്, ഹാരിസ് പെരുമ്പ, ബഷീർ ചപ്പാരപ്പടവ് തുടങ്ങിയവർ സംസാരിച്ചു.

സൈനുദ്ധീൻ ചേലേരി സ്വാഗതവും മുനീർ ഐക്കോടിച്ചി നന്ദിയുംപറഞ്ഞു.