ദുബായ് : ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ മണി എക്സ്‌ചേഞ്ച് വിഭാഗമായ ജോയ് ആലുക്കാസ് എക്സ്‌ചേഞ്ച് രണ്ടുപുതിയ ശാഖകൾകൂടി തുറന്നു.

ദുബായ് ഖിസൈസ് ലുലു ഹൈപ്പർമാർക്കറ്റിലും ഷാർജ റോള അൽ ഗുവൈറിലുമായാണ് പുതിയ ശാഖകൾ തുറന്ന് പ്രവർത്തനംതുടങ്ങിയത്. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ഉദ്ഘാടനംചെയ്തു. ജോയ് ആലുക്കാസ് എക്സ്‌ചേഞ്ച് മാനേജിങ് ഡയറക്ടർ ആന്റണി ജോസ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഈ മേഖലയിൽ വളരാൻ സഹായിച്ച യു.എ.ഇ.യിലെ ഉപഭോക്താക്കൾക്ക് ജോയ് ആലുക്കാസ് നന്ദി അറിയിച്ചു.

ജോയ് ആലുക്കാസ് എക്സ്‌ചേഞ്ച് മൊബൈൽ ആപ്പിന് ഉപഭോക്താക്കളിൽനിന്ന്‌ മികച്ച സ്വീകാര്യത ലഭിച്ചു. ആപ്പിലൂടെ എപ്പോൾ വേണമെങ്കിലും എവിടെനിന്നും പണം അയയ്ക്കാനാവും. ഭാവിയിൽ കൂടുതൽ പുതുമകൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് ആന്റണി ജോസ് വ്യക്തമാക്കി.

ജോയ് ആലുക്കാസ് എക്സ്‌ചേഞ്ചിന് യു.എ.ഇ.യിൽ മാത്രമായി ഇപ്പോൾ 19 ശാഖകളുണ്ട്. യു.എ.ഇ. ഉൾപ്പെടെ കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലായി ആകെ 61 ശാഖകളുണ്ട്.