ദുബായ് : അജ്മാൻ അൽ അമീർ സ്കൂൾ അക്കാദമിക് കോ-ഓർഡിനേറ്റർ സൈഫുദ്ദീൻ പി. ഹംസയെ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് പുരസ്കാരംനൽകി ആദരിച്ചു.

അധ്യാപനരംഗത്ത് അനുഷ്ഠിച്ചിട്ടുള്ള അസാമാന്യസേവനം മുൻനിർത്തിയാണ് ഈ അംഗീകാരം.

ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ.ബി.ആർ. അംബേദ്കർ നാഷണൽ എക്സലൻസി അവാർഡ്, ഭാരതീയ ദളിത് സാഹിത്യ അക്കാദമി സംസ്ഥാനസമിതിയുടെ ജഗ്ജീവൻ റാം കർമശ്രേഷ്ഠ പുരസ്കാരം, ഹരിയറ്റ് വാട്ട് സർവകലാശാല അമൈസിങ് ടീച്ചർ അവാർഡ് എന്നിങ്ങനെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

തൃശ്ശൂർ മരത്തൻകോട് സ്വദേശിയാണ്. ഭാര്യ നസീറ (അധ്യാപിക), ഫൈസ, മുഹമ്മദ് ഫാദിൽ, ഫാത്തിമ, അഹമ്മദ് ഫൗസാൻ എന്നിവരാണ് മക്കൾ.