കുവൈത്ത് സിറ്റി : കുവൈത്ത് രാജ്യാന്തര വിമാന ത്താവളം പൂർണശേഷിയിലേക്ക് മടങ്ങുന്നു. മൂന്നു ഘട്ടങ്ങളിലായി 100 ശതമാനം സർവീസുകൾ ആരംഭിക്കുമെന്നും ഡി.ജി.സി.എ. അധികൃതർ അറിയിച്ചു.

നിലവിൽ 50 ശതമാനം സർവീസുകൾ പോലും ആരംഭിച്ചിട്ടില്ല. പ്രതിദിനം 40 വിമാന സർവീസുകളിലായി 10,000 യാത്രക്കാരാണ് കുവൈത്തിൽ വന്നിറങ്ങുന്നത്.

അടുത്ത ഘട്ടം 200 വിമാനങ്ങളിലായി 20,000 യാത്രക്കാരെ എത്തിക്കാനാണ് നീക്കം. മൂന്നാം ഘട്ടത്തിൽ പ്രതിദിനം 300 വിമാനങ്ങളിലായി 30,000 യാത്രക്കാർക്കുള്ള സൗകര്യം ഒരുക്കുന്നതിനാണ് പദ്ധതി. അതിന്റെ ഭാഗമായി ഇന്ത്യയിൽനിന്നും ഈജിപ്തിൽനിന്നും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനും അധികൃതർ ആലോചിക്കുന്നു.

കോവിഡ് സാഹചര്യങ്ങൾ സൂക്ഷമായി വിലയിരുത്തിയ ശേഷം കുവൈത്ത് വിമാന താവളത്തിന്റെ പ്രവർത്തനം പൂർണശേഷിയിൽ ആരംഭിക്കാനാണു അധികൃതർ തയാറെടുക്കുന്നത്. രണ്ടാഴ്ചക്കകം പൂർണ ശേഷിയിൽ പ്രവർത്തനം ആരംഭിക്കുവാനാണ് നീക്കം.