കുവൈത്ത് സിറ്റി: കുവൈത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ വിദേശജനസംഖ്യയിൽ 1.8 ശതമാനം കുറവുണ്ടായതായി റിപ്പോർട്ട്‌.

നിലവിൽ രാജ്യത്ത്‌ 31.5 ലക്ഷം വിദേശികളാണ് തുടരുന്നത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പി.എ.സി.െഎ.) പുറത്തുവിട്ട ഏറ്റവുംപുതിയ സ്ഥിതിവിവരക്കണക്കുകളനുസരിച്ച്‌

കുവൈത്തിലെ മൊത്തം ജനസംഖ്യ 2021 ജൂൺ അവസാനത്തോടെ 4.63 ദശലക്ഷത്തിലെത്തി. 2020-നെ അപേക്ഷിച്ച് 2021-ൽ ജനസംഖ്യ ഏകദേശം 0.9 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം രാജ്യത്തെ സ്വദേശികൾ ഏകദേശം 1.47 ദശലക്ഷമാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ സ്വദേശികളുടെ എണ്ണം 31.3 ശതമാനത്തിൽനിന്ന് ഏകദേശം 31.8 ശതമാനമായി ഉയർന്നു. അതേസമയം രാജ്യത്തെ വിദേശികളുടെയും ബിദൂനികളുടെയും എണ്ണം മൊത്തം ജനസംഖ്യയുടെ 69.2 ശതമാനമാണ്. 2021 ജൂൺ അവസാനംവരെയുള്ള കണക്കുകളനുസരിച്ച്‌ കുവൈത്തിലെ ആകെ ജനസംഖ്യ 4.63 ദശലക്ഷമാണ്. ഇതിൽ 1.47 ദശലക്ഷം സ്വദേശികളും 3.15 ദശലക്ഷം വിദേശികളുമാണ്.