ഷാർജ : എൻ.ആർ.ഐ. ഫ്രണ്ട്‌സ് ഫോറം വെർച്വൽ ഓണാഘോഷം സംഘടിപ്പിച്ചു. കേരള സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്തു. പി.ബി. നൂഹ് ഐ.എ.എസ്. ചടങ്ങിൽ ആശംസയറിയിച്ചു. സജീവ് മനപ്പാറ, പി.സി. ജേക്കബ്, ഷിബുജോൺ, തോമസ് മാത്തൻ, രാധാകൃഷ്ണൻ, ജസ്റ്റിൻ ജോൺ ബൈജു ജോൺ, ജ്യോതി ബാബു, ജെർലിൻ ബിനോജ് എന്നിവർ സംസാരിച്ചു.

എൻ.ആർ.ഐ. ഫ്രണ്ട്‌സ് ഫോറം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. അംഗങ്ങൾക്കിടയിൽ പായസവിതരണവും ഉണ്ടായിരുന്നു. 10, 12 ക്ലാസുകളിൽനിന്നും ഉന്നതവിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.