അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന കെ.എം.സി.സി. തലശ്ശേരി മണ്ഡലം പ്രവർത്തകസംഗമം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നൗഷാദ് ഹാഷിം ബക്കർ (പ്രസി., സമീർ ചൊക്ലി, ശതാബ് തലശ്ശേരി, ഫർഹാൻ ലത്തീഫ് (വൈസ് പ്രസി.), ഷിറസ് ഉമ്മലിൽ (ജന. സെക്ര.), ഷാജി പി.കെ.വി., ഖാതിം ചമ്പാട്, മുദസ്സിർ കമാൽ പാഷ (ജോ. സെക്ര.), സിയാദ് പെരിങ്ങാടി (ട്രഷ.) എന്നിവരാണ് ഭാരവാഹികൾ. ഒ.പി. ഉസ്താദിന്റെ പ്രാർഥനയോടെ ആരംഭിച്ച സംഗമത്തിന് നൗഷാദ് ഹാഷിം ബക്കർ അധ്യക്ഷത വഹിച്ചു. അബുദാബി കണ്ണൂർ ജില്ലാ കെ.എം.സി.സി. പ്രസിഡന്റ് സാബിർ മാട്ടൂൽ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ശംസുദ്ധീൻ നരിക്കോടൻ, സെക്രട്ടറി സുഹൈൽ ചങ്ങരോത്ത് എന്നിവർ പ്രസംഗിച്ചു. മുസ്‌ലി ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് സാഹിബ്, അബുദാബിയിലെ മുൻ കെ.എം.സി.സി. നേതാവ് അഹമ്മദ് പെരിങ്ങാടി എന്നിവർ ഓൺലൈനായി ആശംസകൾ നേർന്നു. സമീർ ചൊക്ലി സ്വാഗതവും സിയാദ് പെരിങ്ങാടി നന്ദിയും പറഞ്ഞു.