ദുബായ് : എക്സ്‌പോ 2020 സന്ദർശിക്കാൻ ജീവനക്കാർക്ക് സൗജന്യ ടിക്കറ്റുകൾ നൽകി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ). 5000 ടിക്കറ്റുകളാണ് ജീവനക്കാർക്കായി നൽകിയത്. ലോകമേളയിലെ അത്ഭുതങ്ങൾ കാണാനും ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളെക്കുറിച്ച് പഠിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. ഈ മാസം ആദ്യം ഏഴ് എമിറേറ്റുകളിലുടനീളമുള്ള നിരവധി സ്ഥാപനങ്ങൾ ജീവനക്കാർക്ക് എക്സ്‌പോ സന്ദർശിക്കാൻ എട്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചിരുന്നു.