ദുബായ് : എമിറേറ്റിന്റെ സമഗ്രവികസനവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോവുക, ദുബായ് സർക്കാരിന്റെ നിർദേശപ്രകാരം ക്രിയാത്മകമായ പരിഹാരങ്ങൾ സ്വീകരിക്കുക, കോടതികളുടെ വിചാരണ നടപടികൾ വിദൂരസംവിധാനത്തിലേക്ക് ശാശ്വതമായി മാറ്റുന്നതുമായി ബന്ധപ്പെട്ട് ഭരണാധികാരിയുടെ ശുപാർശകൾ നടപ്പാക്കുക എന്നിവയ്ക്കായി എക്സ്‌പോ 2020-യിൽ ദുബായ് കോർട്ട് ഡിജിറ്റൽ ലിറ്റിഗേഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു. ഗവേണൻസ് കൗൺസിലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ദുബായ് കോർട്ട് ഡയറക്ടർ ജനറൽ തരേഷ് ഈദ് അൽ മൻസൂരി പദ്ധതി ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗത്തെയും ജുഡീഷ്യൽ സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തെയും പിന്തുണക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അൽ മൻസൂരി സൂചിപ്പിച്ചു.