ദുബായ് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഏറ്റവും പുതിയ 22 കാരറ്റ് സ്വർണാഭരണ ശേഖരമായ ‘ബെല്ല’ പുറത്തിറക്കി. സ്വർണത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന അത്യാകർഷകമായ ആഭരണങ്ങളുടെ ശ്രേണിയാണ് ‘ബെല്ല കളക്ഷൻ’. ദൈനംദിന വസ്ത്രങ്ങൾക്കൊപ്പം അണിയാനും എല്ലാ മുഹൂർത്തങ്ങളുമാഘോഷിക്കാൻ അനുയോജ്യമായതുമായ ആഭരണ ശേഖരമാണിത്.

നൂതനമായ രൂപകൽപ്പനയോടെ ഭാരം കുറഞ്ഞതും മനോഹരവുമായ ആഭരണങ്ങളോടുള്ള പ്രിയം വർധിച്ചുവരികയാണ്. ദൈനംദിന വസ്ത്രങ്ങൾക്കൊപ്പം അണിയാനും എല്ലാ മുഹൂർത്തങ്ങളും ആഘോഷിക്കാൻ അനുയോജ്യവുമായ വൈവിധ്യമാർന്ന മികച്ച ഡിസൈനുകളാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഇന്റർനാഷനൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. നെക്ലേസ് സെറ്റുകൾ, പെൻഡന്റ് സെറ്റുകൾ, വളകൾ, ബ്രെയിസ്‌ലെറ്റുകൾ, ആംഗ്‌ലെറ്റുകൾ എന്നിവയിലുടനീളം 40-ലേറെ ഡിസൈനുകൾ ഉൾക്കൊള്ളുന്ന ‘ബെല്ല’ ശേഖരം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.