: ഓവർസീസ് എംപ്ലോയേഴ്സ് കോൺഫറൻസ് സംഘടിപ്പിച്ച കേരള സർക്കാരിനെയും നോർക്കയെയും ഫിക്കിയെയും അഭിനന്ദിക്കുന്നുവെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ.

കേരളത്തിൽ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കുന്നതിന് പ്രവാസി വ്യവസായ പ്രമുഖരുടെ പിന്തുണ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ഇതിനകം ആദ്യ ചുവട് വെച്ചുകഴിഞ്ഞു. വടക്കൻ കേരളത്തിൽ നൂറു കോടി മുതൽ മുടക്കിൽ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ നൈപുണ്യ പരിശീലനത്തിനായി സാഫിയുടെ (സോഷ്യൽ അഡ്വാൻസ്‌മെന്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ) കീഴിൽ സെന്റർ ഫോർ എക്‌സലൻസ് സ്ഥാപിക്കുന്നതിന് പ്രവാസി മലയാളികളും, കേരളത്തിൽനിന്നുള്ള പ്രമുഖരും ചേർന്ന കൂട്ടായ്മ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. വിദേശരാജ്യങ്ങളിലെ മാറുന്ന തൊഴിൽ സാധ്യതകൾ തിരിച്ചറിയാനും ആ മേഖലകളിലേക്ക് കേരളത്തിലെ ഉദ്യോഗാർഥികളെ എത്തിക്കാനും ചില സുപ്രധാന ചുവടുവെപ്പുകൾ നാം നടത്തേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.