ദുബായ് : യെമനിലുണ്ടായ ഭീകരാക്രമണത്തെ യു.എ.ഇ. അപലപിച്ചു. യെമനിലെ ഏദൻ ഗവർണറുടെയും ഫിഷറീസ് മന്ത്രിയുടെയും വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ഞായറാഴ്ചയാണ് ഭീകരാക്രമണം ഉണ്ടായത്.

ആറുപേർ കൊല്ലപ്പെടുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

എല്ലാവിധ ഭീകരവാദത്തെയും യു.എ.ഇ നിരാകരിക്കുന്നതായി വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.

ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കാനും യെമനിൽ സമാധാനവും സ്ഥിരതയും സ്ഥാപിക്കാനുമുള്ള സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലേക്കുള്ള മാർഗം രൂപവത്‌കരിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് മന്ത്രാലയം ആവശ്യപ്പെട്ടു.

ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മന്ത്രാലയം അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്നും മന്ത്രാലയം വ്യക്തമാക്കി.

സൗദി അറേബ്യയും യെമനിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ചു. യെമനിലെ ഏദൻ ഗവർണറുടെയും ഫിഷറീസ് മന്ത്രിയുടെയും വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായത്.