ദുബായ് : ബിസിനസ് സെറ്റപ്പ് മേഖലയിലെ സ്ഥാപനമായ ജുമാ അൽ മെഹ്‌രി ഗ്രൂപ്പ് ഓഫ് കമ്പനീസ് 24-മത് വാർഷികം ആഘോഷിച്ചു. മുൻ മന്ത്രി കെ.ടി. ജലീൽ മുഖ്യാതിഥിയായി പങ്കെടുത്തു. സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരി ഉൾപ്പെടെയുള്ള പ്രമുഖരെ ചടങ്ങിൽ ആദരിച്ചു.

ദുബായിലെ ബിസിനസ് സെറ്റപ്പ് മേഖലയിലെ സജീവ സാന്നിധ്യമാണ് ജുമാ അൽ മെഹ്‌രി ഗ്രൂപ്പ്. ട്രേഡ് ലൈസൻസ് നേടൽ, പുതുക്കൽ, ഗോൾഡൻ വിസ നടപടിക്രമങ്ങൾ, മറ്റ് സർക്കാർ സേവനങ്ങൾ അങ്ങനെ എല്ലാം ഗ്രൂപ്പ് നൽകുന്നുണ്ട്.

സർക്കാർ സേവനങ്ങൾക്കൊപ്പം ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾകൂടി ഗ്രൂപ്പ് ഏറ്റെടുത്തുനടത്തുന്നുണ്ട്. സാധാരണക്കാരായ പ്രവാസികൾക്ക് മികച്ചസേവനം നൽകുകയാണ് ലക്ഷ്യമെന്ന് ജുമാ അൽ മെഹ്‌രി മേധാവി മുഹമ്മദ് ഷാനിദ് പറഞ്ഞു.