ദുബായ് : മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിച്ച ഓണപ്പാട്ട് മത്സരം- സബ്ജൂനിയർ വിഭാഗത്തിൽ ദുബായ് ചാപ്റ്റർ ഒന്നാം സ്ഥാനം നേടി.

ആവേ മരിയ ടിമിറ്റ്, മാധുരി. യു. പിള്ള, ഇഷ്ണ രതീഷ്, ആൽവിൻ എൽദോ, ഗായത്രി ലിജു, നിവേദിത. എൻ. നായർ, റയാൻ സിങ്‌ അജൂപ് എന്നിവരടങ്ങുന്ന സംഘമാണ് സബ്ജൂനിയർ വിഭാഗത്തിലുള്ളത്. അധ്യാപകരായ ജ്യോതി രാംദാസ്, എൻസി ബിജു, സുനേഷ് കുമാർ, ബിന്റു മത്തായ് എന്നിവരാണ് കുട്ടികളുടെ പരിശീലകർ.

വിജയികൾക്ക് സെക്രട്ടറി പ്രദീപ് തോപ്പിൽ അഭിനന്ദനങ്ങൾ അറിയിച്ചു.