മസ്കറ്റ് : കോവിഡ് അതിരൂക്ഷമായ ഇന്ത്യയ്ക്ക് പിന്തുണയും സഹായവുമായി മറ്റ് ഗൾഫ് രാജ്യങ്ങൾക്കുപിന്നാലെ ഒമാനും രംഗത്ത്. ഓക്സിജൻ സിലിൻഡർ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സഹായവസ്തുക്കൾ ഒമാൻ ഇന്ത്യയിലെത്തിച്ചു.

36 വെന്റിലേറ്ററുകൾ, അത്യാവശ്യ മരുന്നുകൾ, 30 ഓക്സിജൻ കോൺസെൻട്രേറ്റർ, 100 ഓക്സിജൻ സിലിൻഡറുകൾ എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കൾ ഒമാനിൽനിന്ന് ഇന്ത്യക്ക് ലഭിച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് നന്ദിയും രേഖപ്പെടുത്തി.