ദുബായ് : ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന പ്രവാസി കുടുംബങ്ങൾക്കായി സ്വിസ് ഹോട്ടൽ അൽ ഖുറൈർ ടീമിന്റെ ഈദ് ഗിഫ്റ്റുകൾ ദുബായ് വനിതാ കെ.എം.സി.സി. അംഗങ്ങൾക്ക് കൈമാറി.

മലപ്പുറം മുസ്‌ലീം ലീഗ് വൈസ് പ്രസിഡന്റ് ഡോ. സി.പി. ബാവ ഹാജി ചടങ്ങ് ഉദ്ഘാടനംചെയ്തു. യു.എ.ഇ. കെ.എം.സി.സി. ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ മുഖ്യാതിഥിയായി. കോവിഡ് പ്രതിസന്ധിയിൽ പ്രയാസപ്പെടുന്ന പ്രവാസികൾക്കായി റംസാൻ മാസത്തിന്റെ തുടക്കംമുതൽ വിവിധ പദ്ധതികളാണ് മലപ്പുറം ജില്ലാ കെ.എം.സി.സി. നടപ്പാക്കി വന്നത്. ചടങ്ങിൽ കെ.എം.സി.സി. നേതാക്കളായ ചെമ്മുക്കൻ യാഹു മോൻ, പി.വി. നാസർ, സിദ്ധീഖ് കാലൊടി തുടങ്ങിയവരും വനിതാ വിഭാഗം നേതാക്കളായ നജ്മ സാജിദ്, റാബിയ ബഷീർ, മുംതാസ് യാഹുമോൻ, റഫീന, ഫർസാനബാനു കൊണ്ടോട്ടി എന്നിവരും സന്നിഹിതരായിരുന്നു.