ദുബായ് : ദേര ക്രീക്കിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ പുതുക്കിയ പ്രവർത്തനസമയം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) പുറത്തിറക്കി.

യു.എ.ഇ.യിലെ വാരാന്ത്യദിനങ്ങളിൽ മാറ്റം വരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

ഇനി മുതൽ ശനിയാഴ്ച രാത്രി 10 മണി മുതൽ തിങ്കളാഴ്ച രാവിലെ ആറ് മണിവരെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് അടച്ചിടും. പ്രവൃത്തിദിനങ്ങളിൽ രാത്രി 10 മുതൽ പിറ്റേന്ന് രാവിലെ ആറ് മണിവരെയും അടച്ചിടുമെന്ന് ആർ.ടി.എ. അറിയിച്ചു. ശനിയാഴ്ചമുതൽ പുതിയസമയക്രമം പ്രാബല്യത്തിലാകും.