ദുബായ് : യു.എ.ഇ.യിൽ പുതുതായി 2616 പേർക്കുകൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 982 പേരാണ് രോഗമുക്തരായത്. രോഗംബാധിച്ച് നാലുമരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. പുതുതായി നടത്തിയ 3,00,983 കോവിഡ് പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകൾപ്രകാരം ആകെ 7,93,314 പേർക്ക് യു.എ.ഇ.യിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,55,670 പേർ ഇതിനോടകം തന്നെ രോഗമുക്തരായി. 2181 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് 35,463 രോഗികളാണ് ചികിത്സയിലുള്ളത്.