ഷാർജ : ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്‌ വാർഷികയോഗം സംഘടിപ്പിച്ചു. യോഗത്തിൽ മുരളീധരൻ ടി.വി. അധ്യക്ഷതവഹിച്ചു.

അരുൺ നെല്ലിശേരി, വിനോയ് ഫിലിപ്പ് എന്നിവർ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പ്രേമിസ് പോൾ നന്ദി പറഞ്ഞു.

അരുൺ നെല്ലിശേരി (പ്രസി.), വിനോയ് ഫിലിപ്പ് (ജന.സെക്ര.), സ്റ്റീഫൻ പോളി (ഖജാ.), മുരളീധരൻ ടി.വി. (വൈ.പ്രസി.), കുര്യൻ ജെയിംസ് (ജോ.സെക്ര.), യാസിർ എം. (സഹ ഖജാ.) എന്നിവരാണ് പുതിയ ഭാരവാഹികൾ.