കൽബ : കോൺസുലാർ സേവനങ്ങൾ ഇനി മുതൽ ഞായറാഴ്ചയായിരിക്കുമെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ പ്രസിഡന്റ് കെ.സി. അബൂബക്കർ അറിയിച്ചു. കൽബയിൽ എല്ലാ മാസവും മൂന്നാമത്തെ ആഴ്ചയിൽ വൈകീട്ട് 3.30 മുതൽ സേവനം ഉണ്ടായിരിക്കും. ഈ മാസം 16-ന് കോൺസുലാർ സേവനം നൽകും.

പാസ്‌പോർട്ട് സേവനങ്ങൾ ഞായറാഴ്ച ഒഴികെ രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും വൈകുന്നേരം നാലുമുതൽ രാത്രി എട്ടുവരെയും ക്ലബ്ബിൽ പ്രവർത്തിക്കുന്ന ബി.എൽ.എസ്. കേന്ദ്രത്തിലുണ്ടാകും. ഫോൺ 0551062395.