ദുബായ് : കിയോക്സിയ മെമ്മറി ബാങ്ക് ഗെയിം ഷോയിലെ മൂന്ന് വിജയികൾക്കുകൂടി സമ്മാനങ്ങൾ നൽകി. പയ്യന്നൂർ സ്വദേശി സുനിൽ, മലപ്പുറം സ്വദേശികളായ അദീബ് ഫയ്യാസ്, നവാസ് ശരീദ് എന്നിവരാണ് വിജയികൾ. പ്രവാസികൾക്ക് ലക്ഷക്കണക്കിന് രൂപ ക്യാഷ് പ്രൈസ് നൽകി ജനപ്രിയമായ ഗെയിം ഷോയാണ് ക്ലബ് എഫ്.എം. യു.എ.ഇ. കിയോക്സിയ മെമ്മറി ബാങ്ക് ഗെയിം ഷോ.

ദുബായ് മീഡിയ സിറ്റിയിലെ മാതൃഭൂമി ഓഫീസിൽ നടന്ന പരിപാടിയിൽ തോഷിബ ഗൾഫ് വൈസ് പ്രസിഡന്റ് സന്തോഷ് വർഗീസാണ് വിജയികൾക്ക് ക്യാഷ് പ്രൈസുകൾ നൽകിയത്. നവാസ് ശരീദ് 19,200 ദിർഹമാണ് നേടിയത്. സുനിൽ 6600 ദിർഹവും അദീബ് ഫയ്യാസ് 6550 ദിർഹവും സമ്മാനമായി നേടി. കോവിഡ് ദുരിത കാലത്ത് ഒട്ടേറെ പ്രവാസികൾക്ക് ലക്ഷക്കണക്കിന് രൂപ സമ്മാനമായി നൽകാൻ സാധിച്ചതിൽ കിയോക്സിയയ്ക്ക് അഭിമാനമുണ്ടെന്ന് സന്തോഷ് വർഗീസ് പറഞ്ഞു.