ശബരിമല : സന്നിധാനത്ത് ചൊവ്വാഴ്ച വീണ്ടും കോവിഡ് പരിശോധന നടത്തി. വിവിധ വകുപ്പുകളിലെ 200-നടുത്ത് ജീവനക്കാർക്കിടയിൽ നടത്തിയ പരിശോധനയിൽ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ സന്നിധാനത്തെ കോവിഡ് പരിചരണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയിലൊരിക്കലാണ് ജീവനക്കാർക്കായി പരിശോധന നടത്തുന്നത്. ഡിസംബർ 29-നാണ് ഒടുവിൽ പരിശോധന നടത്തിയത്.