ദുബായ് : നാലുലക്ഷത്തോളം നിലവാരമില്ലാത്ത മുഖാവരണം പിടിച്ചെടുത്ത് നശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
അനുവദിക്കപ്പെട്ട രീതിയിലല്ലാതെ മുഖാവരണം നിർമിച്ച് വിൽപ്പന നടത്തുന്നവർക്കെതിരേ കർശന നടപടിക്കൊരുങ്ങുകയാണ് അധികൃതർ. കഴിഞ്ഞ ദിവസം ദുബായ് പോലീസ് നടത്തിയ തിരച്ചിലിൽ ഇത്തരത്തിൽ മൂന്ന് ഏഷ്യൻ സ്വദേശികളെ അറസ്റ്റ് ചെയ്തു. 25,000 നിലവാരമില്ലാത്ത കയ്യുറകളും ഇവരിൽനിന്ന് കണ്ടെടുത്തതായി ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സലീം അൽ ജല്ലാഫ് പറഞ്ഞു.