അബുദാബി : എണ്ണ പര്യവേക്ഷണത്തിന്റെ അപൂർവ വീഡിയോ ദൃശ്യം പുറത്തുവിട്ട് അബുദാബി മീഡിയാ ഓഫീസ്.
85 വർഷങ്ങൾക്കുമുമ്പ് അബുദാബിയിൽ നടന്ന എണ്ണ പര്യവേക്ഷണത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തുടർച്ചയായ 23 വർഷത്തെ ശ്രമഫലമായി 1958-ൽ ആദ്യമായി എണ്ണ കണ്ടെത്തിയതോടെയാണ് യു.എ.ഇ. ഇന്നുകാണുന്ന മാറ്റത്തിലേക്കുള്ള യാത്രയ്ക്ക് ആധികാരികമായി തുടക്കംകുറിക്കുന്നത്.
പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റേതടക്കമുള്ള ചിത്രങ്ങൾ ഇതിലുൾപ്പെടും.
ആ എണ്ണ പര്യവേക്ഷണത്തിന്റെ വിജയമാണ് ജീവിക്കാനും ജോലിചെയ്യാനും നിക്ഷേപം നടത്താനും ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമാക്കി അബുദാബിയെ മാറ്റിയതെന്നും ഇതിൽ വിശദമാക്കുന്നു.