അബുദാബി : വാക്സിൻ ബൂസ്റ്റർ ഡോസുകൾ മുഴുവൻ ജീവനക്കാർക്കും എളുപ്പം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ഓഫീസുകളിൽ വാക്സിൻ യജ്ഞം സജീവമാക്കി. അബുദാബി ആരോഗ്യവകുപ്പ്, പൊതു ആരോഗ്യ കേന്ദ്രം എന്നിവയുമായി സഹകരിച്ച് ഗവൺമെന്റ് സപ്പോർട്ട് വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.

സർക്കാർ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ബൂസ്റ്റർ ഡോസുകൾ ലഭ്യമാക്കും. ഓഗസ്റ്റിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി വാക്-ഇൻ വാക്സിനേഷൻ കേന്ദ്രങ്ങൾ അബുദാബിയിൽ തുറന്നിരുന്നു. എമിറേറ്റ്സ് ഐ.ഡി. ഇല്ലാത്ത പുതിയ അധ്യാപകർക്കും വിദ്യാർഥികൾക്കും അനധ്യാപക ജീവനക്കാർക്കും ഇവിടെനിന്ന് വാക്സിൻ ലഭ്യമാണ്. നിലവിൽ രാജ്യത്തെ 78.98 ശതമാനം ആളുകളും രണ്ടുഡോഡ് വാക്സിനും എടുത്തുകഴിഞ്ഞു. 90.17 ശതമാനം ആളുകൾ ആദ്യഡോസും എടുത്തിട്ടുണ്ട്.