അബുദാബി : ഇന്ത്യൻ വിമാനത്താവളങ്ങളിൽനിന്ന് യു.എ.ഇ. അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് നിർബന്ധമായ റാപ്പിഡ് പി.സി.ആർ. പരിശോധന സൗജന്യമാക്കണമെന്ന് ഓൾ കേരള പ്രവാസി അസോസിയേഷൻ ആവശ്യപ്പെട്ടു.

നിലവിൽ 2500 രൂപ മുതലാണ് റാപ്പിഡ് പി.സി.ആർ. പരിശോധനയ്ക്ക് ഈടാക്കുന്നത്. യാത്രയ്ക്ക് മുമ്പ് നെഗറ്റീവ് ഫലവുമായി എത്തുന്നവർ വിമാനയാത്രയ്ക്കായി വീണ്ടും ഇത്രയും തുക ചെലവാക്കേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് ജി.സി.സി. കോ-ഓർഡിനേറ്റർ ഇബ്രാഹിം ഷമീർ അറിയിച്ചു.