അബുദാബി : സ്പെഷ്യൽ ഒളിമ്പിക്സിനായി യു.എ.ഇ. ടീം ഒരുഭാഗത്ത് മൂന്നുപേർ മാത്രം മത്സരിക്കുന്ന ബാസ്കറ്റ് ബോൾ പരിശീലനമാരംഭിച്ചു. 2023-ൽ ബെർലിനിൽ നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സിന് മുന്നോടിയായി യു.എ.ഇ.യിൽ മത്സരങ്ങളും നടക്കും. സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷനിൽ നടന്ന പ്രാരംഭമത്സരത്തിനു ശേഷം സെപ്റ്റംബർ 18-നും 25-നും യഥാക്രമം ഖോർഫക്കാൻ, ദുബായ് എന്നിവിടങ്ങളിൽ മത്സരം നടക്കും. വിവിധ ക്ലബ്ബുകളെ പ്രതിനിധാനം ചെയ്ത് നൂറിലധികം വനിതാ, പുരുഷ അത്‌ലറ്റുകളും 25 പരിശീലകരും മത്സരരംഗത്തുണ്ട്.

അത്‌ലറ്റുകൾക്ക് മികച്ച പരിശീലനത്തിനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കുന്നതെന്ന് യു.എ.ഇ. സ്പെഷ്യൽ ഒളിമ്പിക്സ് നാഷണൽ ഡയറക്ടർ തലാൽ അൽ ഹാഷിമി പറഞ്ഞു.