അബുദാബി : യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ 59,818 ഡോസ് വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇതുവരെ വിതരണംചെയ്ത വാക്സിൻ ഡോസ് 1,88,76,969 എണ്ണമായി. യു.എ.ഇ.യിൽ പുതുതായി 725 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 945 പേർ സുഖം പ്രാപിച്ചു. രണ്ടുപേർ മരിച്ചു. ആകെ മരണം 2,062 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ച 7,28,266 പേരിൽ 7,19,163 പേർ സുഖം പ്രാപിച്ചു. 7041 പേർ നിലവിൽ ചികിത്സയിലുണ്ട്.

സൗദി അറേബ്യയിൽ 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ടുചെയ്തു. 75 പേർ രോഗമുക്തി നേടി. ഏഴുപേർ മരിച്ചു. ആകെ മരണം 8617 ആയി. ഇതുവരെ കോവിഡ് ബാധിച്ച 5,45,912 പേരിൽ 5,34,983 പേർ സുഖം പ്രാപിച്ചു. നിലവിൽ ചികിത്സയിലുള്ള 2312 പേരിൽ 528 പേരുടെ നില ഗുരുതരമാണ്. റിയാദ് 33, മക്ക 13, മദീന എട്ട്, കിഴക്കൻ പ്രവിശ്യ ഏഴ്, അൽ ഖസീം അഞ്ച്, ജിസാൻ നാല്, അസീർ നാല്, നജ്‌റാൻ രണ്ട്, തബൂക് രണ്ട്, ഹായിൽ രണ്ട്, അൽ ജൗഫ് ഒന്ന്, വടക്കൻ അതിർത്തി മേഖല ഒന്ന്, അൽ ബാഹ ഒന്ന് എന്നിങ്ങനെയാണ് വിവിധയിടങ്ങളിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം.