ദുബായ് : കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന രക്ഷിതാക്കൾക്ക് 5000 ദിർഹം പിഴയും തടവും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. കൃത്യമായ കാരണങ്ങളില്ലാതെ കുട്ടികളെ സ്കൂളിൽ ചേർക്കാത്ത രക്ഷിതാക്കൾക്ക് ശിക്ഷ കടുക്കും. വിദ്യാഭ്യാസം എല്ലാവരുടെയും മൗലികാവകാശമാണ്. 2016 മാർച്ച് 15-ന് അംഗീകരിച്ച ശിശുസംരക്ഷണ നിയമപ്രകാരമാണിത്.

18 വയസ്സിന് താഴെ പ്രായമുള്ളവർക്കെതിരെ നടക്കുന്ന മാനസിവും ശാരീരികവുമായ എല്ലാത്തരം പീഡനങ്ങളും പൂർണമായും തടയുകയെന്ന ലക്ഷ്യത്തോടെയുള്ള സമഗ്രനിയമസംവിധാനമാണ് യു.എ.ഇ.യിൽ നിലവിലുള്ളത്. കുട്ടികൾ സ്കൂൾ ഉപേക്ഷിക്കുന്നത് തടയുക, കുട്ടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രാതിനിധ്യം പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാത്തരം അക്രമങ്ങളും (ശാരീരിക ശിക്ഷ) നിരോധിക്കുകയും തീരുമാനങ്ങൾ എടുക്കുമ്പോൾ കുട്ടികളുടെ അന്തസ്സ് നിലനിർത്തുകയും ചെയ്യുക, കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് കെ.ജി. മുതലുള്ള പഠനസംവിധാനം ക്രമപ്പെടുത്തുക, പരാതികളും കുറ്റകൃത്യങ്ങളും പരിശോധിക്കാനുള്ള വേദിയൊരുക്കുക എന്നിവ ശിശുസംരക്ഷണ നിയമം ആർട്ടിക്കിൾ 31,35,60 ഉറപ്പുനൽകുന്നു.