ദുബായ്: ലൈഫ് ഫാർമസിയുടെ 10 ശാഖകൾ ഒറ്റദിവസം പ്രവർത്തനമാരംഭിച്ചു. ഇതോടെ ആറ് എമിറേറ്റുകളിലായി ലൈഫ് ഫാർമസിയുടെ ആകെയെണ്ണം 275 ആയി.

കോവിഡിനുശേഷം യു.എ.ഇ. സാമ്പത്തികരംഗത്തുണ്ടായ വളർച്ചയും ആത്മവിശ്വാസവുമാണ് ഇതിൽ പ്രതിഫലിക്കുന്നതെന്ന് ലൈഫ് ഹെൽത്ത്‌കെയർ ഗ്രൂപ്പ് എം.ഡിയും ചെയർമാനുമായ അബ്ദുൽ നാസർ പറഞ്ഞു. കോവിഡിനെ നേരിടുന്നതിൽ ഭരണനേതൃത്വം കൈക്കൊണ്ട ദീർഘവീക്ഷണപരമായ നയങ്ങളാണ് ഇത് സാധ്യമാക്കിയത്. യു.എ.ഇ. ഫാർമസ്യൂട്ടിക്കൽ വിപണിയുടെ മൂല്യം 3.5 ബില്യൺ ഡോളറാണ്. പുതിയ ഫാർമസിയുടെ വരവ് ആരോഗ്യമേഖലയ്ക്ക് കൂടുതൽ സംഭാവനകൾ നൽകുന്നതും വിപണിയെ ഉത്തേജിപ്പിക്കുന്നതുമാകുമെന്നും അദ്ദേഹം പറഞ്ഞു.