ദുബായ്: യു.എ.ഇ.യിലെ സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഒക്ടോബർ 21-ന് നബിദിന അവധി പ്രഖ്യാപിച്ചു.

പൊതുമേഖലയിലും ഇതേ ദിവസമാണ് അവധി. അറബിമാസം റബീഇൽ അവ്വൽ 12-നാണ് വിവിധ ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ നബിദിനം ആചരിക്കുന്നത്. വാരാന്ത്യ ദിവസങ്ങളായ വെള്ളി,ശനി എന്നിവ കൂടി കൂട്ടുമ്പോൾ തുടർച്ചയായി മൂന്ന് ദിവസമാണ് അവധി ലഭിക്കുക.