അബുദാബി: ലോകത്തെ ആദ്യ വാർണർ ബ്രോസ് ഹോട്ടൽ അബുദാബിയിൽ അടുത്തമാസം തുറക്കും. അബുദാബിയിൽ വരാനിരിക്കുന്ന 2.4 കിലോമീറ്റർ നീളമുള്ള കനാൽ പദ്ധതി അൽഖനയുടെ തീരത്തായിരിക്കും നവംബർ 11-ന് ഹോട്ടൽ തുറക്കുക.

സന്ദർശകർക്ക് വാർണർ ബ്രദേഴ്‌സ് ആർക്കൈവുകളുടെ ഏറ്റവും മികച്ച ശേഖരങ്ങളിലൊന്ന് ഇവിടെ ആസ്വദിക്കാനാവും. കെട്ടിടത്തിൽ ഉയരുന്ന ഡിജിറ്റൽ സ്‌ക്രീനുകളിലൂടെ ഹോട്ടലിനായി പ്രവർത്തിച്ച കഥകൾ തെളിയും. ഹോളിവുഡ് സിനിമാ രംഗങ്ങളെ വെല്ലുന്ന പശ്ചാത്തലവും സംഗീതവുമെല്ലാം അതിഥികളെ വിസ്മയിപ്പിക്കും.