ദുബായ്: പ്രശസ്ത ബാഡ്മിന്റൺ പരിശീലകൻ പുല്ലേല ഗോപീചന്ദിന്റെ നേതൃത്വത്തിൽ ഗൾഫിൽ ആദ്യ ബാഡ്മിന്റൺ അക്കാദമി വരുന്നു. ഈ മാസം 25-ന് ദുബായ് ശബാബ് അൽ അഹ്ലി ക്ലബിലാണ് അക്കാദമി തുറക്കുക. ദുബായ് ആസ്ഥാനമായുള്ള സ്പോർട്‌സ് ലൈവ് ഇന്റർനാഷണൽ ഡിവിഷൻ സ്പോർട്‌സ്, ഇന്ത്യ ആസ്ഥാനമായ ബ്രാൻഡ്പ്രിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ചേർന്നാണ് ജി.ബി.എ.(ഗൾഫ് ബാഡ്മിന്റൺ അക്കാദമി) സ്ഥാപിച്ചിട്ടുള്ളത്. ഗൾഫ് മേഖലയിൽ അക്കാദമി തുടങ്ങുമ്പോൾ നല്ല ശതമാനം ഇന്ത്യൻ പ്രവാസികൾക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് ഗോപീചന്ദ് പറഞ്ഞു. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 20 . ഫോൺ 052 743 1500.