അബുദാബി : താമസ വിസ കാലാവധി കഴിഞ്ഞവർക്കും വാക്സിൻ നൽകാൻ തീരുമാനമായതായി അബുദാബി അത്യാഹിത ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. എല്ലാ വിഭാഗങ്ങളിൽപ്പെടുന്നവർക്കും പൂർണസുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. എൻട്രി വിസ കാലാവധി കഴിഞ്ഞവർക്കും ഈ ആനുകൂല്യം ലഭ്യമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,223 ഡോസ് വാക്സിൻ വിതരണം ചെയ്തതായി വകുപ്പ് അറിയിച്ചു. നിലവിൽ 1,36,84,429 ഡോസ് വാക്സിൻ യു.എ.ഇയിൽ നൽകിക്കഴിഞ്ഞു. വൈറസ് ബാധ തിരിച്ചറിഞ്ഞ് ഉടൻ പരിചരണമുറപ്പാക്കുകയാണ് യു.എ.ഇ. പിന്തുടരുന്ന രീതി. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധന നടത്തണം. ജനങ്ങൾ എല്ലാ സുരക്ഷാ വ്യവസ്ഥകളും പാലിക്കണമെന്നും വകുപ്പ് അറിയിച്ചു.