ഷാർജ : യു.എ.ഇ. തായ്‌ക്വൊണ്ടോ ഫെഡറേഷൻ ഷാർജ പാകിസ്താൻ സോഷ്യൽ സെന്ററിൽ തായ്‌ക്വൊണ്ടോ ബെൽറ്റ് പ്രമോഷൻ ടെസ്റ്റ് സംഘടിപ്പിച്ചു. ചടങ്ങിൽ വെർച്വൽ തായ്‌ക്വൊണ്ടോ ഇവന്റുകളിലെ മികച്ച പ്രകടനത്തിന് സർട്ടിഫിക്കറ്റുകളും ഫലകങ്ങളും മലയാളി വിദ്യാർഥികൾക്കടക്കം സമ്മാനിച്ചു. മുഹമ്മദ് തൻവീർ, അലി താഹിർ കാസർകോട്, ജുവാൻ ജി. ജിബി, നഥാൻ ജി. ജിബി (കൊല്ലം), സാം മോൻ, റാസി (കണ്ണൂർ) എന്നിവർ തായ്‌ക്വൊണ്ടോ ബെൽറ്റ് കരസ്ഥമാക്കി. ഷാർജ പാകിസ്താൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ഖാലിദ് ഹുസൈൻ ചൗദരി, ചൗദരി ഇഫ്തിഖാർ അഹമ്മദ്, സായാദ് ഹമദ് അബു, സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.