ദുബായ് : വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുമ്പായി ദുബായ് റോഡിൽ വാഹനത്തിന്റെ ടയർപൊട്ടി കുടുങ്ങിയ യാത്രികന് ഉടനടി സഹായവുമായി ദുബായ് പോലീസ്. കൊടുംചൂടിൽ റോഡിൽ യാത്രികന് സഹായമേകുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

നഗരത്തിൽ പലതരത്തിലുള്ള വെല്ലുവിളികളിൽപ്പെടുന്നവർക്ക് പോലീസ് നൽകുന്ന കരുതലുകളെക്കുറിച്ചാണ് ട്വിറ്ററിലെ ഈ ദൃശ്യത്തിന് താഴെ ആളുകൾ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്.