സൈറ്റുകളിൽ തൊഴിലാളികളുടെ ക്ഷാമം അനുഭവിക്കുന്നതായി 92 ശതമാനം പേർ അഭിപ്രായപ്പെട്ടു.

83 ശതമാനം ഡെവലപ്പർമാരും പകുതിയിൽ താഴെ തൊഴിലാളികളുമായാണ് പ്രവർത്തിക്കുന്നത്.

82 ശതമാനം ഡെവലപ്പർമാർ പദ്ധതി അംഗീകാരത്തിനുള്ള കാലതാമസം നേരിടുന്നു.

77 ശതമാനം ഡെവലപ്പർമാർ നിലവിലുള്ള വായ്പകളുടെ സേവനത്തിൽ പ്രശ്നങ്ങൾ നേരിടുന്നു

ഉപഭോക്തൃ അന്വേഷണങ്ങൾ 75 ശതമാനം കുറഞ്ഞു.

നിർദേശങ്ങൾ

ഒറ്റത്തവണ ലോൺ പുനഃക്രമീകരിക്കൽ

പണലഭ്യത ഉറപ്പാക്കൽ

റെയിൽ പദ്ധതികളുടെ പൂർത്തീകരണത്തിന് ആറു മാസത്തെ സമയ ദൈർഘ്യം നൽകൽ

സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ്

വായ്പാ മൊറട്ടോറിയം

എസ്.എം.എ. ക്ലാസിഫിക്കേഷൻ ഒരു വർഷത്തേക്ക് നിർത്തിെവയ്ക്കൽ

നിർമാണ സാമഗ്രികളുടെ വില കുറയ്ക്കുന്നതിനുള്ള നടപടികൾ

പദ്ധതി അംഗീകാരത്തിനും നിർമാണ തുടക്കത്തിനും സിംഗിൾ വിൻഡോ ക്ലിയറൻസ് സംവിധാനം

വിലക്കയറ്റം രൂക്ഷം

സ്റ്റീൽ, സിമന്റ്, കമ്പി ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ വിലയിൽ കഴിഞ്ഞ ആറു മാസത്തിനിടെ ഏകദേശം 50 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന് ക്രെഡായ് കേരള ചെയർമാൻ എം.എ. മെഹബൂബ് പറഞ്ഞു. ഭാവിയിൽ പ്രോപ്പർട്ടികളുടെ വിലയിൽ ഇത് പ്രതിഫലിച്ചേക്കുമെന്നും നിർമാണച്ചെലവ് അത്രമാത്രം കൂടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമീപകാല വിലക്കയറ്റം നിർമാണച്ചെലവിൽ 10 ശതമാനത്തിലധികം വർധനയ്ക്ക്‌ കാരണമായിട്ടുണ്ടെന്നാണ് സർവേയിലെ കണ്ടെത്തൽ.