മസ്‌കറ്റ് : കോവിഡ് പ്രത്യേകസാഹചര്യത്തിൽ രണ്ട് മാസത്തിലേറെയായി താത്കാലികമായി അടച്ചിട്ടിരുന്ന ഒമാനിലെ ക്ഷേത്രങ്ങളും പള്ളികളും വീണ്ടും തുറക്കുന്നു. ദാർസൈറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രവും മസ്കറ്റിലെ ശിവ ക്ഷേത്രവും ശനിയാഴ്ചമുതൽ തുറക്കും. മുഖാവരണം ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ ഉൾപ്പെടെയുള്ള കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളൂ. പരിമിതമായ ആളുകൾക്കേ പ്രവേശനമുണ്ടാകൂ.

ക്രിസ്തീയദേവാലയങ്ങൾ ഞായറാഴ്ചമുതൽ വീണ്ടും തുറക്കുമെന്ന് സെയ്ന്റ് പീറ്ററും പോൾ കാത്തലിക് ചർച്ചും അറിയിച്ചിട്ടുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷനിലൂടെ മാത്രമേ ഇവിടേയ്ക്ക് പ്രവേശനമുണ്ടാകൂ. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ഏപ്രിൽ മൂന്നിനാണ് ആരാധനാലയങ്ങൾ അടച്ചിട്ടത്.