അബുദാബി : എമിറേറ്റിലുടനീളം കോവിഡ് പരിശോധനയ്ക്ക് ധാരാളം കേന്ദ്രങ്ങളുണ്ട്. അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (സേഹ) കീഴിലുള്ള പരിശോധനാകേന്ദ്രങ്ങളിൽ കഴിഞ്ഞമാർച്ചിൽ കോവിഡ് പരിശോധനയ്ക്കുള്ള ഫീസ് 65 ദിർഹമാക്കി കുറച്ചിരുന്നു. എന്നാൽ മിക്ക സ്വകാര്യ ക്ലിനിക്കുകളും മെഡിക്ലിനിക്ക്, ബയോജെനിക് സെന്റർ എന്നിവ ഇതിന് തുല്യമോ കൂടിയ തുകയോ വാങ്ങുന്നുണ്ട്. ഫലങ്ങൾ മിക്കയിടങ്ങളിലും 24 മുതൽ 48 മണിക്കൂറിനകം ലഭ്യമാണ്.

സേഹ സൗകര്യങ്ങൾ

സായിദ് സ്പോർട്‌സ് സിറ്റി, കോർണിഷ്, അൽ ബഹിയ, അൽ ഷംഖ, അൽഐൻ, അൽ ഹിലി, അൽ മസൂദി എന്നിവിടങ്ങളിൽ സേഹാ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ ഇമറാത്തികൾക്കും 50 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ഗർഭിണികൾ, വൈറസ് ലക്ഷണങ്ങളുള്ളവർ, വൈകല്യങ്ങളുള്ളവർ എന്നിവർക്ക് പരിശോധന സൗജന്യമാണ്. സേഹ ആപ്പിലൂടെ ബുക്കിങ് നടത്താം. കൂടാതെ ഗലേറിയ മാൾ, യാസ് മാൾ തുടങ്ങി നിരവധി മാളുകളിലും പരിശോധനാകേന്ദ്രങ്ങളുണ്ട്. ഇവിടെ മുൻകൂട്ടി ബുക്കിങ് ആവശ്യമില്ല.

ബയോജെനിക്‌സ് ലാബുകൾ

ജി 42 പ്രവർത്തിപ്പിക്കുന്ന ബയോജെനിക്‌സ് ലാബുകൾ മസ്ദാർ സിറ്റിയിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ മുസഫ, മൊഹമ്മദ് ബിൻ സായിദ് സ്റ്റേഡിയം എന്നിവിടങ്ങളിലായി കാപിറ്റൽ ഹെൽത്ത് സ്ക്രീനിങ് സെന്റർ പ്രവർത്തിക്കുന്നു.

മെഡിക്ലിനിക്കുകൾ

മെഡിക്ലിനിക്, എയർപോർട്ട് റോഡ്, അൽ നൂർ ഹോസ്പിറ്റൽ, ബനിയാസ്, മാമൂറ, ഖലീഫ സിറ്റി, മെഡിക്ലിനിക് അൽ ഐൻ ഹോസ്പിറ്റൽ, മെഡിക്ലിനിക് അൽ ജോഹറ ഹോസ്പിറ്റൽ.