ദുബായ് : യു.എ.ഇ.യിൽ 2234 പേർകൂടി കോവിഡ് രോഗമുക്തി നേടി. 2281 പേർക്ക്‌ രോഗവും മൂന്നുപേർ മരിച്ചതായും ആരോഗ്യപ്രതിരോധമന്ത്രാലയം അറിയിച്ചു. ആകെ രോഗികൾ 5,93,894 ആണ്. ഇവരിൽ 5,73,194 പേരും രോഗമുക്തി നേടി. ആകെ മരണം 1720 ലെത്തി. നിലവിൽ 18,980 പേർ ചികിത്സയിലുണ്ട്.

പുതുതായി നടത്തിയ 2,25,650 പരിശോധനയിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.