ദുബായ് : ഉപ ഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് പെൺകുഞ്ഞ് പിറന്നു. സഹോദരനും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുഞ്ഞിന്റെ പേര് ലത്തീഫ എന്നാണെന്നും ശൈഖ് ഹംദാൻ കുറിച്ചിരുന്നു.

ശൈഖ് മക്തൂമിന്റെയും ശൈഖ മറിയം ബിന്ത് ബുട്ടി അൽ മക്തൂമിന്റെയും രണ്ടാമത്തെ മകളാണ് ബേബി ലത്തീഫ. ഒട്ടേറെപ്പേരാണ് അദ്ദേഹത്തിന് സാമൂഹികമാധ്യമങ്ങളിലൂടെ ആശംസകൾ നൽകിയത്. ആദ്യമകൾ ഹിന്ദ് 2020 നവംബർ 24-നാണ് ജനിച്ചത്.